പോക്സോ കേസ് ; കുറ്റ്യാട്ടൂർ സ്വദേശിയായ മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ


മയ്യിൽ :-
പ്രായപൂർത്തിയാവാത്ത കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ കുറ്റ്യാട്ടൂർ നെല്ലിയോട്ട് വയൽ മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ മയ്യിൽ  പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

പതിനാലും പന്ത്രണ്ടും വയസുള്ള വിദ്യാർത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ബാലസംഘം പ്രവർത്തകരാണ് കുട്ടികളെന്നും വിവരം. പ്രതിയെ കണ്ണൂർ പോക്സോ കോടതിയിൽ ഹാജരാക്കും. 

കഴിഞ്ഞ ദിവസം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലീസ് കേസെടുത്തെങ്കിലും ഇദ്ദേഹം ഒളിവിലായിരുന്നു. തുടർന്ന്  ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം കീഴങ്ങുകയായിരുന്നു.

ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നതിന്  പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.

Previous Post Next Post