കൊളച്ചേരി :- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങളും ഒപ്പമുണ്ട് എന്ന പരിപാടിയുടെ ഭാഗമായി Kerala State Service Pensioners Association കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി കൊളച്ചേരി ബ്ലോക്കിലെ മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തന സാമഗ്രികൾ വിതരണം ചെയ്തു.
പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് KSSPA ഭാരവാഹികളായ എം ബാലകൃഷ്ണൻ മാസ്റ്റർ,കെ പി ചന്ദ്രൻ മാസ്റ്റർ,പി ശിവരാമൻ, ആശുപത്രി ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന കൗൺസിൽ അംഗം കെ സി രാജൻ മാസ്റ്ററും, ബ്ലോക്ക് പ്രസിഡന്റ് പി കെ പ്രഭാകരൻ മാസ്റ്ററും ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ പി കെ കാർത്ത്യായനിക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു.
കുറ്റ്യാട്ടൂർ PHC യിൽ വച്ച് കോവിഡ് പ്രതിരോധ സാമഗ്രികൾ KSSPA കുറ്റ്യാട്ടൂർ മണ്ഡലം ഭാരവാഹികളായ വാർഡ് മെമ്പർ എ കെ ശശിധരൻ,വി പത്മനാഭൻ, എം ബാലകൃഷ്ണൻ,വി ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ PHC ക്ക് കൈമാറി.
മലപ്പട്ടം PHC യിൽ വച്ച് കോവിഡ് രോഗ പ്രതിരോധ സാമഗ്രികൾ KSSPA മലപ്പട്ടം മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തിൽ മലപ്പട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസക്ക് കെ സി രാജൻ മാസ്റ്ററും,കെ പി ചന്ദ്രൻ മാസ്റ്ററും,ടി പി പുരുഷോത്തമനും എം പി നാരായണനും ചേർന്ന് ഏൽപിച്ചു.