നാറാത്ത്: പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണം നല്‍കുന്നതിനായി സ്‌കൂള്‍ ജാഗ്രത സമിതി നടത്തുന്ന മൊബൈല്‍ ഫോണ്‍ ചാലഞ്ചിലേക്ക് ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് മൊബൈല്‍ ഫോണ്‍ നല്‍കി.
ഡ്രോപ്‌സ് വൈസ് ചെയര്‍മാന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി. രഘുനാഥിന് ഫോണ്‍ കൈമാറി. നോഡല്‍ ഓഫിസര്‍ കെ.പി ഇബ്രാഹിം മാസ്റ്റര്‍, ഡ്രോപ്‌സ് പ്രസിഡണ്ട് എം അബുബക്കര്‍ എന്നിവര്‍ പങ്കെടുത്തു.