മുട്ടിൽ മരംമുറി ഇടതു മുന്നണി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം - കരീം ചേലേരി


കൊളച്ചേരി :-
എട്ട് ജില്ലകളിലായി നടത്തിയ കോടികളുടെ മരംമുറി ഇടതു മുന്നണി ആലോചിച്ച് നടപ്പിലാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ആയതിൻ്റെ ഭാഗമായാണ് വിചിത്രമായ ഉത്തരവ് ആരുമറിയാതെ വന്നതും പോയതുമെന്ന് ജില്ലാ മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി അബ്ദുൾ കരീംചേലേരി പ്രസ്താവിച്ചു.കൊളച്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന UDF പഞ്ചായത്ത് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൾ മജീദ്, വൈസ് പ്രസിഡണ്ട് എം.സജിമ ,സി.ശ്രീധരൻ മാസ്റ്റർ ,എൻ.വി.പ്രേമാനന്ദൻ ,മുനീർ മോനോത്ത്, കെ.താഹിറ, പ്രസീത ടീച്ചർ, ഷമീമ തുടങ്ങിയവർ പ്രസംഗിച്ചു.

എം.അബ്ദുൾ അസീസ് സ്വാഗതവും, കെ.ബാലസുബ്രമണ്യൻ നന്ദിയും പറഞ്ഞു. പി.കെ.പ്രഭാകരൻ മാസ്റ്റർ, നിസാർ കമ്പിൽ, അസ്മ കെ.വി., സി.മൊയതു, റാസിന, എം.ടി.അനീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post