കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന അഞ്ച് പേര്‍‌ മരിച്ചു

 



കോഴിക്കോട്
: കോഴിക്കോട് കരയ്ക്കടുത്ത് പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. പുലർച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. പാലക്കാട് സ്വദേശികളായ സാഹിർ, ഷാഹിർ , നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്. കാർ യാത്രക്കാരാണ് മരിച്ച എല്ലാവരും.


Previous Post Next Post