കണ്ണാടിപ്പറമ്പ്:-നിടുവാട്ട് പാലത്തിനടുത്ത് കാട്ടാമ്പള്ളി പുഴയിൽ കൈകാലുകൾ കെട്ടിയ നിലയിൽ പോത്തിന്റെ ജഡം കണ്ടെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൈകാലുകൾ കെട്ടിയിട്ട് മുളന്തണ്ടിനോടൊപ്പം പുഴയിൽ തള്ളിയ നിലയിലാണുള്ളത്.
ജീർണിച്ച നിലയിലായതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ ഉൾപ്പെടെ അറിയിച്ചെങ്കിലും ഇതുവരെ നീക്കം ചെയ്തിട്ടില്ല.
പോത്തിന്റെ ജഡം എങ്ങനെ ഇവിടെ എത്തിയെന്നതും സംശയമുയർത്തുന്നുണ്ട്. മറ്റെവിടെയെങ്കിലും ചത്തതിനെ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാവാനും സാധ്യതയുണ്ട്.