കണ്ണൂർ:- സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി ഹരജി സമർപ്പണവും കലക്ടേറ്ററിന് മുന്നിൽ നിൽപ്പു സമരവും ഇന്ന് 10 മണിക്ക് നടക്കും. ഇന്നലെ മുതൽ ലോക് ഡോൺ നിയന്ത്രണങ്ങളിൽ ഏറെക്കുറെ ഇളവ് അനുവദിച്ചപ്പോൾ വിശാലമായ മസ്ജിദുകളിൽ എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ച് നടത്തപ്പെടുന്ന ആരാധകളിൽ നിയന്ത്രണം ഏർപ്പെടുത്തിയ, ഭരണകൂട നിയമ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് , സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ്, കോർപ്പറേഷൻ - നഗരസഭ, പഞ്ചായത്ത് മേധാവികൾക്ക് ഹരജി സമർപ്പിക്കും.
കണ്ണൂർ കലക്ടേറ്റിന് മുന്നിൽ നടക്കുന്ന നിൽപ്പ് സമരം വി.കെ അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും
ഇബ്രാഹിം ബാഖവി പൊന്ന്യം , ഹനീഫ് ഏഴാംമൈൽ, എ കെ അബ്ദുൽ ബാഖി, സത്താർ വളക്കൈ, ഉമർ നദ് വി തോട്ടിക്കൽ, മൻസൂർ പാമ്പുരുത്തി, പി.പി. മുഹമ്മദ് കുഞ്ഞി മൗലവി, ശഹീർ പാപ്പിനിശ്ശേരി, ഇബ്രാഹിം എടവച്ചാൽ സംബന്ധിക്കും.
എല്ലാ , മണ്ഡലം- ഏരിയ തലങ്ങളിൽ , എം എൽ എമാർ, മേയർ, ചെയർമാൻമാർ, പ്രസിഡണ്ട്മാർ എന്നിവർക്ക് നിവേദനം നൽകും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളീയ സമൂഹം ഒറ്റ കെട്ടായാണ് മുന്നോട്ടു പോയത് ആരാധനാലയങ്ങളും അനിവാര്യമായ മതചടങ്ങുകളും കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്തിയാണ് വിശ്വാസികൾ കൈകാര്യം ചെയ്തത് എന്നാൽ ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയപ്പോൾ ആരാധനാലയങ്ങളെ മാറ്റി നിർത്തുന്നത് പ്രതിഷേധാർഹമാണെന്ന് പ്രസിഡണ്ട് സയ്യിദ്
സ്വഫ് വാൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന എസ് വൈ എസ് കണ്ണൂർ ജില്ലാ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം പ്രഖ്യാപിച്ചു. മലയമ്മ അബൂബക്കർ ബാഖവി,
മുഹമ്മദ് ശരീഫ് ബാഖവി വേശാല, അഹ്മദ് തേർലായി, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, എ.പി ഇസ്മാഈൽ ,സലീം ഫൈസി ഇർഫാനി, സത്താർ കൂടാളി , ശമീർ സഖാഫി പാനൂർ, സലാം ഇരിക്കൂർ, മൊയ്തു മൗലവി മക്കിയാട് , മുഹമ്മദ് രാമന്തളി, അബ്ദുൽ ഹമീദ് ദാരിമി കീഴൂർ , ഷൗക്കത്തലി അസ് അദി,സംബന്ധിച്ചു