മയ്യിൽ: മയ്യിൽ വള്ളിയോട്ടെ സമൃദ്ധി നഴ്‌സറിയിൽ ഉത്പാദിപ്പിച്ച 44 മുതൽ 60 ദിവസം വരെ പ്രായം ഉള്ള മുട്ടകോഴി കുഞ്ഞുങ്ങളുടെ വിതരണം ആണ് ആരംഭിച്ചത്. ആദ്യ വിതരണം മയ്യിൽ പഞ്ചായത്തു മെമ്പർ കെ.ബിജു നിർവഹിച്ചു.
വെറ്റിനറി സർജൻ ഡോ: ആസിഫ് എം അഷ്റഫ്, വിനോദ് വള്ളിയോട്ട്, ദിവ്യ സി ജി, ഹരിജയന്തൻ എന്നിവർ സംസാരിച്ചു. കണ്ടക്കൈ മൃഗാശുപത്രി (വേളം) മുഖേന ആണ് വിതരണം നടത്തുന്നത്.
120 രൂപയാണ് വില. കൂടുതൽ അന്വേഷങ്ങൾക്കു....ഫോൺ:9947888664