ചേലേരി എ യുപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം നടത്തി


ചേലേരി :-
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കുവേണ്ടി ഒരു ലക്ഷത്തോളം രൂപ വരുന്ന  പഠനോപകരണങ്ങൾ അധ്യാപകർ തന്നെ വാങ്ങി വിദ്യാർത്ഥികൾക്ക് നൽകുന്ന 'ഞങ്ങളുണ്ട് കൂടെ' എന്ന പരിപാടിയുടെ ഉദ്ഘാടനം ചേലേരി എ യു പി സ്കൂളിൽ വച്ച് നടന്നു.

പദ്ദതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഇന്ന്  മൊബൈൽ ഫോൺ വിതരണം നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സൻ മാസ്റ്റർ, ഇ കെ അജിത,സീമ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


സ്കൂൾ ഹെഡ്മിസ്ട്രസ് ,സികെ പുഷ്പലത ,നോഡൽ ഓഫീസർ മുഹമ്മദ് അനീസ്മാസ്റ്റർ  മുഫീദ് മാസ്റ്റർ എം വിശ്വനാഥൻ സുധാ ദേവി മുഹമ്മദ് കുട്ടി മാസ്റ്റർ സുജിത് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

രണ്ടാം ഘട്ടം എന്നുള്ള നിലയിൽ ഇനിയും ആവശ്യമായ പഠനോപകരണങ്ങൾ 

വിതരണം ചെയ്യും എന്ന് അധ്യാപകർ  അറിയിച്ചിട്ടുണ്ട്. നേരത്തെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നോട്ട് ബുക്ക്‌ അടക്കമുള്ള പഠനോപകരണം വിതരണം നടത്തിയിരുന്നു.

Previous Post Next Post