മട്ടന്നൂർ:- കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒരു കിലോയിലധികം സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ.
കണ്ണൂർ ചെക്കിക്കുളം സ്വദേശി അശ്റഫാണ് 1867 ഗ്രാം സ്വർണവുമായി പിടിയിലായത്.
കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ് കിഷോർ, സൂപ്രണ്ടുമാരായ പി.സി ചാക്കോ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.