കുറ്റ്യാട്ടൂർ: ലോക്ഡൗൺ കാലത്ത് തരിശുപറമ്പിൽ പച്ചക്കറി കൃഷിയിറക്കി യുവാക്കൾ. കുറ്റ്യാട്ടൂർ ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ തരിശുപറമ്പിലാണ് യുവജന കൂട്ടായ്മ കൃഷിയിറക്കിയത്.
വർഷങ്ങളായി കൂട്ടുമുണ്ടകൻ കൃഷിയിറക്കുന്ന സി.സുരേഷ്, പി.വി.ജജേഷ്, കെ.സന്തോഷ് കുമാർ, സി.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പച്ചക്കറി കൃഷിയിലേക്കിറങ്ങിയത്.
വിത്തിടൽ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിജിലേഷ് പറമ്പൻ നിർവഹിച്ചു. കുറ്റ്യാട്ടൂർ കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.