മയ്യിൽ :- AICC യുടെ ആഹ്വനപ്രകാരം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ഗോപാലൻ പീടിക പെട്രോൾ പമ്പിൽ നടന്ന പ്രതിഷേധസമരം നടത്തി. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി C. H. മൊയ്‌ദീൻ കുട്ടിയുടെ അധ്യക്ഷതയിൽ K.S.S.P.A. സംസ്ഥാന കമ്മിറ്റി അംഗം K. C. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
D. C. C. ജനറൽ സെക്രട്ടറി K. C. ഗണേശൻ, ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് കോയിലേരിയൻ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ മയ്യിൽ, മൈനോറൊട്ടി കോൺഗ്രസ് കോളച്ചേരി ബ്ലോക്ക് ചെയർമാൻ മജീദ് കരകണ്ടം, ബൂത്ത് പ്രസിഡന്റ് താജുദ്ധീൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി P. V. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറിമാരായ ജിനേഷ് ചപ്പാടി, വിനോദ് കുമാർ. K., മജീദ് കാടൂർ, പ്രകാശൻ കയറളം,ബൂത്ത് പ്രസിഡന്റ് T. M. ഇബ്രാഹിം, തുടങ്ങി, മറ്റു മണ്ഡലം ബൂത്ത് ഭാരവാഹികളും സന്നിഹിതരായിരുന്നു.