ബസ്സുടമകൾ ബസ്സിന് മുന്നിൽ നിൽപ്പു സമരം നടത്തി

മയ്യിൽ :- ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, നികുതി കുറയ്ക്കുക, പൊതു ഗതാഗതം സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് നടത്തിപ്പുകാർ വീടുകളിൽ നിൽപ്പുസമരം സംഘടിപ്പിച്ചു.

ബസ് വ്യവസായത്തെ രക്ഷിക്കാൻ ഡീസൽ സബ്‌സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്  ജില്ലാ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ   നിൽപ്പുസമരം സംഘടിപ്പിച്ചത്.

ഇന്ന് വൈകീട്ട്  ബസുകളുടെയും  വീടുകളുടെയും മുമ്പിൽ കുടുംബസമേതം പ്ലക്കാർഡുമായി ആയിരത്തോളം ബസ്സ് ഉടമകൾ  പ്രതിഷേധ നിൽപ്പുസമരത്തിൽ പങ്കാളികളായി .


ജില്ലയിൽ ആദ്യ ലോക്‌ഡൗണിന് മുമ്പ് 1350 ബസുകളാണ് ഉണ്ടായിരുന്നത് ഇപ്പോൾ 800 ബസുകളോളമാണ്  നിരത്തിലിറങ്ങുന്നത്. കോവിഡ് കാരണം ഇവയെല്ലാം കട്ടപ്പുറത്തിരിക്കുമ്പോൾ വൻ പ്രതിസന്ധിയിലാണ് ബസ് ഉടമകൾ നേരിടുന്നതെന്നും
സർക്കാർ എത്രതന്നെ ടിക്കറ്റ് നിരക്ക് കുട്ടിയാലും ഈ വ്യവസായത്തെ ഇനി രക്ഷിക്കാൻ കഴിയില്ലെന്നും   ജില്ലാ ബസ് ഓപ്പറേറ്റഴ്‌സ്‌ അസോസിയേഷൻ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു. അവശേഷിച്ച ബസുകളെങ്കിലും നിരത്തിലിറങ്ങണമെങ്കിൽ ഡീസൽ സബ്‌സിഡിയല്ലാതെ മറ്റൊരു വഴിയും മുമ്പിലില്ലെന്നും അദ്ദേഹം സമരത്തിനു മുന്നോടിയായി പറഞ്ഞു.

Previous Post Next Post