ഓണത്തിന് ഒരു കൊട്ട പൂവ് ; ചെണ്ടുമല്ലി തൈകളുടെ നടൽ ഉത്സവം നടന്നു


കൊളച്ചേരി :-
ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് നാട്ടിൻ പുറങ്ങളിൽ തന്നെ പുഷ്പകൃഷി നടത്തുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ  പദ്ധതിയുടെ ചെണ്ടുമല്ലി തൈനടൽ ഉത്സവം കൊളച്ചേരി പറമ്പ വാർഡിൽ ( 16) നടന്നു.

ചടങ്ങ്  ബഹുമാനപ്പെട്ട കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ സീമ.കെ.സി അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ Dr. അഞ്ജു പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി.വി.വത്സൻ മാസ്റ്റർ  ആശംസ അറിയിച്ച് സംസാരിച്ചു. നിഖിൽ.സി.കെ നന്ദി പറഞ്ഞു.



തുടർന്ന് കരനെൽ കൃഷിസ്ഥലങ്ങളും സന്ദർശിച്ചു.

Previous Post Next Post