ടി പി ആർ നിരക്ക് കുത്തനെ താഴോട്ട്, നാറാത്തിന് ആശ്വാസ ദിനങ്ങൾ


നാറാത്ത് :-
ഒരാഴ്ച മുമ്പ് ജില്ലയിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ  TPR നിരക്കുള്ള നാറാത്ത് പഞ്ചായത്ത് കോവിഡ് മുക്ത പഞ്ചായത്ത് പദവിക്ക് തൊട്ടരികെ. കഴിഞ്ഞാഴ്ച ടി പി ആർ നിരക്ക് 19.76 % ആയിരുന്നത് നിലവിലത് 7.87 % ആണ്. ഇന്നലെ ടെസ്റ്റ് ചെയ്ത 46 കേസുകൾ എല്ലാം നെഗറ്റീവ് ആയതോടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നായി നാറാത്ത് പഞ്ചായത്താവുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ച നാറാത്ത് പഞ്ചായത്തിൽ ടെസ്റ്റ് ചെയ്ത 623 കേസുകളിൽ 49 കേസുകൾ മാത്രമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.നിലവിൽ പഞ്ചായത്തിൽ 36 കോവിഡ് രോഗികൾ മാത്രമാണുള്ളത്.

കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയും ജാഗ്രത കൈവിടാതെയും   ജനങ്ങളിൽ ബോധവൽക്കരണം നടത്തിയും കോവിഡ് വ്യാപനം പിടിച്ചുകെട്ടാനുള്ള  നാറാത്ത് പഞ്ചായത്തിൻ്റെ തീവ്ര ശ്രമങ്ങളുടെ ഫലം കൂടിയാണ് ടി പി ആർ നിരക്കിലെ കുറവ് തെളിയിക്കുന്നത്.

Previous Post Next Post