"ഹരിതപഥം" മുസ്ലിം യൂത്ത് ലീഗ് രാഷ്ട്രീയ പഠന കോഴ്സിന് തുടക്കമായി


കൊളച്ചേരി : -
"ജനാധികാര വസന്തത്തിന് നിലാവിന്റെ കൊടിയടയാളം" എന്ന പ്രമേയത്തിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്  ഒരുക്കിയ ഹരിതപഥം  മുസ്‌ലിം ലീഗ് രാഷ്ട്രീയ പഠന ഓൺലൈൻ  കോഴ്സിന് കഴിഞ്ഞ ദിവസം തുടക്കമായി.

ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ചും അത് കടന്നു വന്ന ഗതകാല സംഭവങ്ങളെ കുറിച്ചും അതിന്റെ നേതൃത്വത്തെ കുറിച്ചും കാലം അത്ഭുതം കൂറി നോക്കിനിന്ന ഐതിഹാസികമായ നയനിലപാടുകളെ കുറിച്ചും പുതിയ തലമുറക്ക് പകർന്നു കൊടുക്കാൻ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തുന്ന ഹരിതപഥം എന്ന സംരംഭം മാതൃകാപരമാണെന്ന് ഇ.ടി. അഭിപ്രായപ്പെട്ടു. 

മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസ്സിന് നേതൃത്വം നൽകി ത്വാഹ തങ്ങൾ പാട്ടയം പ്രാർത്ഥനയും, പഞ്ചായത്ത്  യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും ഹരിതപഥം കോ- ഓർഡിനേറ്റർ ജുനൈദ് നൂഞ്ഞേരി നന്ദിയും പറഞ്ഞു.

    കോഴ്സിൽ രജിസ്റ്റർ ചെയ്ത ഇരുന്നൂറോളം പഠിതാക്കൾക്ക് ക്ലാസ്സുകൾ അടിസ്ഥനമാക്കിയുള്ള വിവിധ  മത്സരങ്ങളും ആകർഷക സമ്മാനങ്ങളും ഒരുക്കിയതായി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.

Previous Post Next Post