മുണ്ടേരിമൊട്ട ടൗണിൽ വരുമൊ വികസനം


മുണ്ടേരിമൊട്ട :- നിരവധി വാഹനങ്ങൾ പോകുന്നതും വലിയൊരു പ്രദേശത്തെ ജനങ്ങൾ നിത്യവും ആശ്രയിക്കുന്നതുമായ മുണ്ടേരിമൊട്ട ടൗൺ അസൗകര്യങ്ങളിൽപ്പെട്ട് പ്രയാസപ്പെടുന്നു. ടൗണിലെ റോഡിന്റെ ഇരുഭാഗങ്ങളിലെയും കടകളിലെത്തുന്നവർക്കും മറ്റും വാഹനങ്ങൾ നിർത്തിയിടാനോ മറ്റോ ഒരു സൗകര്യവുമില്ല.

ടൗൺപ്രദേശത്തെ റോഡുകൾ വീതി വളരെ കുറവാണ്. അതിനാൽ, വാഹനങ്ങൾക്ക് വശം കൊടുത്തുപോകാനും പ്രയാസമാണ്.പലപ്പൊഴും ഇവിടെ ഗതാഗതകുരുക്കിൽപ്പെട്ട് വാഹനം ബ്ലോക്കാകുന്നത് ഇവിടെ പതിവ് കഴ്ച്ചയാണ് പലപ്പോഴും ഇവിടെ ബ്ലോക്കിൽപ്പെട്ട വാഹനങ്ങളെ നിയന്ത്രിക്കുന്നത് നാട്ടുകരാണ്.

റോഡിനിരുവശത്തും നടപ്പാത ഇല്ല. കടകളിലും മറ്റും സാധനങ്ങൾ വാങ്ങാനെത്തുന്നവരും മറ്റു കാൽനടയാത്രക്കാരും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നു. റോഡരികിലെ വൈദ്യുതത്തൂണുകളും തടസ്സമായി. കടകളുടെ മുൻഭാഗം മിക്കതും റോഡിലേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയാണ്.

ടൗണിൽനിന്നും കുടുക്കിമൊട്ട, ചെക്കിക്കുളം-മയ്യിൽ, കൊളച്ചേരിമുക്ക്-പറശ്ശിനിക്കടവ്, മുണ്ടേരിക്കടവ് പക്ഷിസങ്കേതം, വലിയന്നൂർ -കണ്ണൂർ തുടങ്ങി നാനാഭാഗങ്ങളിലേക്കുമുള്ള ബസ്സുകൾ ഇതിലൂടെ ഓടുന്നുണ്ട്. നിരവധി യാത്രക്കാരും ജനങ്ങളും ഉപയോഗിക്കുന്ന ഈ ടൗണിന്റെ വികസനം നടപ്പാക്കണമെന്ന് വളരെ മുൻപുതന്നെ ആവശ്യമുയർന്നെങ്കിലും ഒന്നും നടന്നില്ല.

നിർദിഷ്ട അണ്ടല്ലൂർ-പറശ്ശിനിക്കടവ് തീർഥാടനപാതയും ഇതുവഴിയാണ് പോവുക. ഈ പാതയുടെ വികസനത്തിനും പൂർത്തീകരണത്തിനും ടൗണിലെ റോഡുകൾ വീതികൂട്ടേണ്ടതുണ്ട്. കുടുംബാരോഗ്യകേന്ദ്രം, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ പക്ഷിസങ്കേതം തുടങ്ങിയവ ടൗണിനു സമീപത്ത് സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിലെല്ലാമെത്തേണ്ടവർ ഈ ടൗൺ വഴിയാണ് സഞ്ചരിക്കുന്നത്.

ആധുനികരീതിയിലുള്ള പ്ലാനിങ്‌ നടപ്പാക്കി ടൗൺ വികസിപ്പിക്കാനും സൗകര്യപ്രദമായി യാത്രചെയ്യാനും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ്

Previous Post Next Post