യൂറോ കപ്പ് ; സ്വിറ്റ്‌സർലൻഡിനെതിരേ ആധികാരിക ജയം , ഇറ്റലി പ്രീ ക്വാർട്ടറിൽ


റോം :- 
സ്വിറ്റ്‌സർലൻഡിനെതിരേ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവുകാട്ടി ഇറ്റലി യൂറോ കപ്പ് ഫുട്‌ബോളിൽ പ്രീ ക്വാർട്ടറിലേക്ക് കുതിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. അസൂറിപ്പടയ്ക്കുവേണ്ടി മാനുവൽ ലൊക്കാട്ടെല്ലി (26, 52) ഇരട്ട ഗോൾ നേടി. മറ്റൊരു ഗോൾ സിറോ ഇമ്മൊബീലെ (89) നേടി.

തുടക്കത്തിൽ അൽപ്പനേരം കളി സ്വിറ്റ്‌സർലൻഡിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിൽ പിന്നീട് ഇറ്റലി സമ്പൂർണ മേധാവിത്തം പുലർത്തി. 18-ാം മിനിറ്റിൽ ലോറെൻസോ ഇൻസീന്യോയുടെ കോർണറിൽനിന്ന് ചെല്ലിനി ഗോൾ നേടിയെങ്കിലും ഇതിനിടെ ഹാൻഡ്‌ബോൾ ആയതിനാൽ ഗോൾ അനുവദിച്ചില്ല. പരിക്കുകാരണം ചെല്ലിനി ഉടൻ ഗ്രൗണ്ട് വിട്ടു. 26-ാം മിനിറ്റിൽ മധ്യനിരയിൽനിന്ന് ഡൊമിനിക്കോ ബെറാർഡി ഒറ്റയ്ക്ക് മുന്നേറി ഗോൾ പോസ്റ്റിനു മുന്നിലേക്ക് നൽകിയ പാസ് ഒരു പിഴവുമില്ലാതെ മാനുവൽ ​ലൊക്കാ​െട്ടല്ലി വലയിലാക്കി.

ലോങ് റേഞ്ചറിൽനിന്നാണ് ലൊക്കാട്ടെല്ലിയുടെ രണ്ടാം ഗോൾ. ഇടയ്ക്ക് സ്വിറ്റ്‌സർലൻഡ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ നേടാനായില്ല.

Previous Post Next Post