യൂറോ കപ്പ് ; ഹോളണ്ട്, ബെൽജിയം പ്രീക്വാർട്ടറിൽ

ഹോളണ്ട് 2 ഓസ്ട്രിയ 0 • ബെൽജിയം 2 ഡെൻമാർക്ക് 1

 യുക്രൈൻ 2 വടക്കൻ മാസിഡോണിയ 1


ബുക്കാറെസ്റ്റ് :-
തുടർച്ചയായ രണ്ട് ജയങ്ങളുമായ് ഹോളണ്ടും ബെൽജിയവും യൂറോ കപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടറിൽ കടന്നു.

ഹോളണ്ട് 2-0ന് ഓസ്ട്രിയയെയും ബെൽജിയം 2-1ന് ഡെൻമാർക്കിനെയും തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ യുക്രൈൻ 2-1ന് വടക്കൻ മാസിഡോണിയയെ കീഴടക്കി.

മെംഫിസ് ഡീപെ (11), ഡെൻസൽ ഡംഫ്രിസ് (67) എന്നിവരാണ് ഹോളണ്ടിന്റെ ഗോളുകൾ നേടിയത്. രണ്ടാം മിനിട്ടിൽ യൂസഫ് പോൾസണിലൂടെ ഡെൻമാർക്ക് മുന്നിലെത്തിയെങ്കിലും തോർഗൻ ഹസാർഡ്, കെവിൻ ‍ഡിബ്രൂയിൻ എന്നിവരുടെ ഗോളുകളിലൂടെ ബെൽജിയം ജയത്തിലെത്തി.

കഴിഞ്ഞ ദിവസം ഇറ്റലി പ്രീക്വാർട്ടറിൽ എത്തുന്ന ആദ്യടീമായിരുന്നു.

Previous Post Next Post