പള്ളിപ്പറമ്പ്:മഴക്കാല ശുചികരണത്തിൻ്റെ ഭാഗമായി പള്ളിപ്പറമ്പ് ആയൂർ വേദ ആശുപത്രിയും പരിസരവും, ആയൂർവേദ ആശുപത്രി മുതൽ പള്ളിപ്പറമ്പ് കണ്ണോത്ത് താഴെ റോഡിൻ്റെ ഇരുവശവും ശുചികരണം നടത്തി. വാർഡ് മെമ്പർമാരായ കെ.ബാല സുബ്രമണ്യൻ, കെ.മുഹമ്മദ് അശ്റഫ് എന്നിവരുടെ നേത്രത്തിൽ ഏഴ്, എട്ട് വാർഡിലെ സന്നദ്ദ പ്രവർത്തകരും, ആശ വർക്കർമാരും, നാട്ടുകാരും പങ്കെടുത്തു.