സ്വകാര്യ ആശുപത്രികൾ ഇടാക്കുന്ന വാക്സിൻ വില ഇങ്ങനെ


ന്യൂഡൽഹി : - 
സ്വകാര്യ ആശുപത്രികളിൽനിന്ന്‌ വിലകൊടുത്തുവാങ്ങാവുന്ന വാക്സിന്റെ നിരക്ക്‌ കേന്ദ്രസർക്കാർ നിശ്ചയിച്ചു. കോവിഷീൽഡിന് 780 രൂപയും കോവാക്സിന് 1410 രൂപയും സ്പുട്‌നിക്കിന് 1145 രൂപയുമാണ് വില. 150 രൂപ സർവീസ് ചാർജും നികുതിയും അടക്കമാണിത്. 

ഉത്‌പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനവും കേന്ദ്രസർക്കാർ സംഭരിച്ച്‌ സർക്കാർ ആശുപത്രികൾ വഴിയും സർക്കാർ ഒരുക്കുന്ന സംവിധാനങ്ങൾ വഴിയും സൗജന്യമായി നൽകും. 25 ശതമാനമാണ്‌ വിലയ്ക്ക്‌ സ്വകാര്യ ആശുപത്രികൾക്ക്‌ ലഭിക്കുക.

Previous Post Next Post