നാറാത്ത്: ഇന്ത്യയുടെ മഹത്തായ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്നതിലും പ്രയത്നിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന് മൗലവി അഹ്മദ് തേർലായി അഭിപ്രായപ്പെട്ടു
സമസ്ത കേവലം മതസംഘടന മാത്രമല്ലെന്നും ഇന്ത്യയിൽ ഇന്ന് കാണുന്ന വളർച്ചയിലും സ്വാതന്ത്ര്യസമരത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ പണ്ഡിത സഭയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്തയുടെ സ്ഥാപക ദിനാചരണ ഭാഗമായി എസ് വൈ എസ് കമ്പിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരം നാറാത്ത് ടൗണിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മണ്ഡലം പ്രസിഡണ്ട് അശ്രഫ് ഫൈസി പഴശ്ശി അദ്ധ്യക്ഷത വഹിച്ചു
മുഹമ്മദ് അശ്രഫ് അൽ ഖാസിമി കമ്പിൽ മുഖ്യ പ്രഭാഷണം നടത്തി
യൂസുഫ് മൗലവി കമ്പിൽ, അമീർ സഅദി പള്ളിപ്പറമ്പ്, മുജീബുറഹ്മാൻ കമ്പിൽ, അമീർ ദാരിമി കുന്നുംകൈ, മുഷ്ത്വാഖ് ദാരിമി പന്ന്യങ്കണ്ടി, ശിഹാബ് മൗലവി നാറാത്ത്, അശ്രഫ് നാറാത്ത്, സമീർ നാറാത്ത്, അഫ്സൽ അസ്അദി പാമ്പുരുത്തി പങ്കെടുത്തു
മണ്ഡലം ജനറൽ സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും സെക്രട്ടറി ഹനീഫ മൗലവി മയ്യിൽ നന്ദിയും പറഞ്ഞു