മേൽക്കൂര തകർന്ന ഓടുമേഞ്ഞ വീടിനുള്ളിലേക്കു മഴവെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ചോർച്ച കാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ നാട്ടു കാർ ചോർച്ച തടയാൻ മേൽ ക്കൂരയ്ക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചോർച്ച തടഞ്ഞു. കാലപ്പഴക്കം കാരണം മേൽ കൂരയും വാതിലുകളും നശിച്ചു. മേൽക്കൂര ചിതലരിച്ചു തകർച്ചാ ഭീഷണിയിലാണ്.
ആയിഷ, ഭർത്താവ് പി.വി.മു ഹമ്മദ്, മക്കളായ ബഷീർ, ഷെരീഫ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. മക്കൾ രണ്ടു പേരും അവിവാഹിതരാണ്. മുഹമ്മദ് ശ്വാസംമുട്ടലും മറ്റു രോഗങ്ങളും കാരണം വർഷങ്ങളായി കിടപ്പിലാണ്.
ഭർത്താവ് കിടപ്പിലായതോടെ കൂലിവേല ചെയ്തിരുന്ന ആയിഷ് പണിക്കു പോകാൻ പറ്റാതായി. ബഷീറും ശ്വാസംമുട്ടൽ രോഗം മൂലം ചികിത്സയിലാണ്. ഇയാൾ വല്ലപ്പോഴും മീൻ വിൽപന നടത്തുന്ന വണ്ടിയിൽ പോയി ലഭിക്കുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗം. 12 വർഷം മുൻപു മയ്യിൽ പഞ്ചായത്ത് വക മിച്ചഭൂമിയിൽ വീടു വച്ച് താമസിച്ച് വരികയാണ്.
മരുന്നിനും മറ്റ് ചെലവുകൾക്കുമായി ഈ കുടുംബത്തിനു നല്ലൊരു തുക ചെലവു വരുമെന്നതിനാൽ വീടിന്റെ അറ്റകുറ്റ പണികൾ നടത്താൻ പറ്റാത്ത അവസ്ഥയാണ്. ബന്ധപ്പെട്ട അധികൃതർ തങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ കഴിയുന്നത്.