ചേലേരി :- ഓൺലൈൻപഠന സൗകര്യമില്ലാത്ത കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സമാർട്ട് ഫോൺ നളന്ദ ക്ലബ്ബ് പ്രസിഡൻ്റ് സന്ദീപ് സി കെ യിൽ നിന്ന് പ്രധാന അദ്ധ്യാപിക ഗീത ടീച്ചർ ഏറ്റുവാങ്ങി .ചടങ്ങിൽ നളന്ദ ക്ലബ് സെക്രട്ടറി വിജേഷ് കുമാർ പി.പി അദ്ധ്യാപികമാരായ സുഭദ്രടീച്ചർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു
സ്മാർട്ട് ഫോൺ ചാലഞ്ചിൻ്റെ ഭാഗമായി ജൂൺ 17ന് മാലോട്ട് എ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടുന്ന സ്മാർട്ട് ഫോണുകൾ നൽകിയിരുന്നു ജൂൺ 18ന് ചേലേരി എ യു പി സ്കൂൾ കുട്ടികൾക്ക് നൽകിയ ഫോണുകൾ അദ്ധ്യാപകർ ഏറ്റുവാങ്ങിയിരുന്നു