ഇനി കുറ്റ്യാട്ടൂരിലെ ആരാധനാലയങ്ങൾ വഴി കോവിഡ് ബോധവൽക്കരണ സന്ദേശങ്ങളും മുഴങ്ങും

 

കുറ്റ്യാട്ടൂർ:- വിവിധ കർമ്മ പരിപാടികളിലൂടെ കോവിഡ് പ്രതിരോധം തീർക്കുന്ന കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഒരു നൂതന പരിപാടി കൂടി. ജാതി മത വ്യത്യാസമില്ലാതെ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എല്ലാ ആരാധനാലയങ്ങളിലും കോവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ കൂടി മുഴങ്ങുന്നു.

പഞ്ചായത്തിലെ മുഴുവൻ ആരാധനാലയങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആനപീടിക പാറപ്പുറം ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

Previous Post Next Post