കരിമ്പു കർഷകർക്ക് താങ്ങായി DYFI ; ദുരിതാശ്വാസ നിധിയിലെക്ക് ഒരു വിഹിതം നൽകി കർഷകരും

 


മയ്യിൽ
:-  ലോക്‌ഡൗണിലും കനത്ത മഴയിലും വിളവെടുക്കാനാവാതെ വിഷമിച്ച കയരളത്തെ കരിമ്പു കർഷകർക്ക്‌ താങ്ങായി ഡി.വൈ.എഫ്.ഐ. മയ്യിൽ ബ്ലോക്ക് കമ്മിറ്റി.

വർഷങ്ങളായി കരിമ്പു കൃഷിയിലേർപ്പെട്ടു വരുന്ന മലയൻകുനി സഹോദരൻമാരായ ദാമോദരനും രാജനുമാണ് കരിമ്പു ചലഞ്ചിലൂടെ സഹായമെത്തിച്ചു നൽകിയത്.

സമാഹരിച്ച തുക ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗവും എം.എൽ.എ.യുമായ എം.വിജിൻ കർഷകർക്ക്‌ കൈമാറി. ബ്ലോക്ക് പ്രസിഡന്റ് സി.രജുകുമാർ അധ്യക്ഷത വഹിച്ചു.


സി.പി.എം. മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ, ടി,.പി.മനോഹരൻ, പഞ്ചായത്തംഗം കെ.ശാലിനി, വി.സജിത്ത്, എം.വി.ഷിജിൻ, കെ.കെ.റിജേഷ് എന്നിവർ സംസാരിച്ചു. 


കർഷകർ തങ്ങൾക്ക് ലഭിച്ച തുകയിൽനിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.

Previous Post Next Post