മയ്യിൽ: ഇന്ധന വിലവർധനയ്ക്കെതിരേ കലാകാരൻമാരുടെ വേറിട്ട പ്രതിഷേധം. ഒറപ്പടി കലാകൂട്ടായ്മ കളിവെട്ടം അവധിദിന പാഠശാല മയ്യിൽ ടൗണിലൂടെ പാളവണ്ടി വലിച്ചാണ് പ്രതിഷേധിച്ചത്.
സി.ആർ.സി. വായനശാല കവലയ്ക്ക് സമീപം നടന്ന പരിപാടി സംസ്ഥാന സിനിമാ അവാർഡ് ജേതാവ് എ. അഭിനന്ദ് ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന പൊതുയോഗം പി.പി. രമേശൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മനോജ് തറമ്മൽ, ദേവിക എസ്. ദേവ്, വിജേഷ് കണ്ടക്കൈ, പി.വി. നന്ദഗോപാൽ എന്നിവർ സംസാരിച്ചു.
കലാകാരൻമാരായ അഭിന അനിൽകുമാർ, ശിഖ കൃഷ്ണൻ, സൻജന, നേഹ, അമൽകൃഷ്ണൻ, കെ. ദേവിക, അനുരാഗ് സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.