കണ്ണൂർ: -എസ്.എം.എ ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന് ലഭിച്ച ചികില്‍സാസഹായമായി ലഭിച്ചത് 46. 78 കോടി രൂപ. 7.7 ലക്ഷം പേര്‍ ബാങ്കിലൂടെ പണം നല്‍കി. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികില്‍സയ്ക്കാവശ്യമായ തുക മാറ്റിവയ്ക്കും. അധികം ലഭിച്ച തുക എസ്എംഎ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് മരുന്നുവാങ്ങാന്‍ നല്‍കുമെന്ന് എംഎല്‍എ എം.വിജിന്‍ അറിയിച്ചു.