നാറാത്ത്:- മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ സാമൂഹിക സേവന പാതയിൽ വിപുലമായ പദ്ധതിയാണ് ഓരോ മാസവും നടപ്പാക്കുന്നത്.
സ്നേഹത്തിൻ്റെ കൈവിരൽ എന്ന പദ്ധതിയിലൂടെ രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, കോവിഡ് പോസിറ്റീവ് രോഗികൾക്ക് മരുന്ന്, ഭക്ഷണം, പോസിറ്റീവ് വീടുകൾ സാനിറ്റൈസർ ചെയ്യുക തുടങ്ങിയ നിസ്വാർത്ഥ സേവനങ്ങളുമായി നാറാത്ത് പ്രദേശത്ത് പ്രവർത്തിച്ചുവരികയാണ് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ.
നാറാത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോസറ്റീവ് വീടുകൾ അധികരിച്ചപ്പോൾ വളരെ വേഗത്തിൽ അണുവിമുക്തമാക്കൻ കഴിയുന്ന ഫോഗിങ് മെഷീൻ ആണ് ഇപ്പോൾ നാടിന് സമർപ്പിച്ചത്.
ഫൗണ്ടേഷൻ ചെയർമാൻ റൗഫ് കെവി സ്വാന്തനം വളണ്ടിയർ ക്യാപ്റ്റൻ ഷമീർ പി പി ക്ക് ഫോഗിങ് മെഷീൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി അബ്ദുള്ള നാറാത്ത്, റാഫി പി പി, മുസ്തഫ എപി, ശിഹാബ്, ജുനൈദ്,ഷഫീർ, ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.