കണ്ണൂർ :- തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസറായി ഇ.പി.മേഴ്‌സിയെ നിയമിച്ചു. ദീർഘകാലം കണ്ണൂർ എ.ഡി.എമ്മായി പ്രവർത്തിച്ച മേഴ്‌സി കണ്ണൂരിൽ നാഷണൽ ഹൈവേ ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.
വയനാട് മാനന്തവാടി സ്വദേശിനിയാണ്. ഇടുക്കി ഡെപ്യൂട്ടി കളക്ടറായ കെ.മനോജിനെ കണ്ണൂരിൽ നാഷണൽ ഹൈവേ ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറായും നിയമിച്ചു.