കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുനാളാഘോഷം

 

കണ്ണാടിപ്പറമ്പ്:- ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മിഥുനമാസത്തിലെ ഉത്രം നാളായ ഇന്നലെ വ്യാഴാഴ്ച ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരിയുടേയും, ഇ.എൻ. ഗോവിന്ദൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ തിരുനാളാഘോഷം നടന്നു.

രാവിലെ ഗണപതി ഹോമം , ഉഷപൂജ, നവക പൂജ, ഉച്ചപൂജ തുടർന്ന് വടക്കേ കാവിൽ പഞ്ചപുണ്യാഹം, ഒറ്റ കലശാഭിഷേകം, വിശേഷാൽ പൂജയും നടന്നു. 

വർഷത്തിൽ ഈ ദിനത്തിൽ മാത്രമാണ് വടക്കേ കാവിൽ പൂജകൾ നടക്കാറുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.

Previous Post Next Post