മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻറ് സി.ആർ.സി യുടെ ആഭിമുഖ്യത്തിൽ മഴയനുഭവക്കുറിപ്പുകൾ ക്ഷണിക്കുന്നു. മഴ നമുക്ക് നിറം മങ്ങാത്ത ഓർമ്മകളാണ്. കളിവള്ളമുണ്ടാക്കി മഴയിലൊഴുക്കിയത് മുതൽ കുടയില്ലാതെ നനഞ്ഞ പുസ്തകവുമായി ക്ലാസ്സുകളിൽ ഓടിക്കയറിയത് വരെ നൂറായിരം മഴയനുഭവങ്ങൾ ഇല്ലാത്ത മലയാളിയുണ്ടോ? നമ്മുടെ ബാല്യവും യുവത്വവും മഴയോർമ്മയിൽ അലിഞ്ഞു ചേർന്നതാണ്. അസാധാര മുഴക്കത്തോടെആർത്തിരമ്പിയ കർക്കിടമഴയിലെ നടുക്കുന്ന വെള്ളപ്പൊക്കവും അഭൗമ സൗന്ദര്യം ചാലിച്ച വെയിലും മഴയുംവരെ നമ്മുടെ ഓർമകളെ ത്രസിപ്പിക്കും. സാഹിത്യത്തിലും ,സിനിമയിലും ,പാട്ടുകളിലും മഴ ആർത്തി രമ്പി.നിങ്ങളുടെ മഴയനുഭവങ്ങൾ അഞ്ചു മിനിട്ടിൽ കവിയാത്ത ഓഡിയോ/വീഡിയോ അല്ലെങ്കിൽ മൂന്ന് പേജിൽ കവിയാത്ത കുറിപ്പുകളോ 21 - 07-21 നകം 9495728343 എന്ന വാട്ട്സാപ്പ് നമ്പറിൽ അയച്ചുതരുക .
പ്രായപരിധി ബാധകമല്ല. മയ്യിൽ പഞ്ചായത്ത് പരിധിയിലെ താമസ്സക്കാർക്ക് പരിപാടിയിൽ പങ്കാളികളാകാം.