ഉയർന്ന ടി പി ആർ ; മയ്യിലിൽ കർശനമായ നിർദ്ദേശങ്ങൾ നടപ്പിലാക്കി


മയ്യിൽ :-
പുതുക്കിയ ലോക് ഡൗൺ മാനദണ്ഡമനുസരിച്ച് മയ്യിൽ പഞ്ചായത്ത് സി കാറ്റഗറിയിലാണ് .17.1 ടെസ്റ്റ് പോസറ്റിവിറ്റിയാണ് പഞ്ചായത്തിലിപ്പോൾ. 18 മുതൽ ട്രിപ്പിൾ ലോക് ഡൗണായിരിക്കെ മയ്യിലിൽ  കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെയും ഗൗരവത്തോടെയും പരിഗണിക്കുകയാണ്.

 സി. കാറ്റഗറിയിലുള്ള പഞ്ചായത്തുകൾക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ കർശനമായി മയ്യിലിൽ നടപ്പിലാക്കി വരികയാണ്.

 അവശ്യവസ്തുകളുള്ള കടകൾ മാത്രം രാവിലെ  7 മണി മുതൽ 7 മണി വരെ ദിവസേനയും മറ്റുള്ളവ ( കല്യാണ ആവശ്യങ്ങൾക്കായി ടെസ്റ്റയിൽസ്, ജ്വല്ലറി, ഫൂട്ട് വെയർ) പഠനാവശ്യ വസ്തുകളുടെ കട  വെള്ളിയാഴ്ച മാത്രവും പ്രവർത്തിക്കും.

 ഹോട്ടലുകൾ പൂർണമായും പാർസലുകളും, ഹോം ഡെലിവറിയും മാത്രം നടത്താം.

 അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയും ചെറിയ ലക്ഷണങ്ങൾ പോലുമുള്ളവരും കൂടുതൽ ജനസംമ്പർക്കമുള്ളവരും ടെസ്റ്റ് ചെയ്യുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു.

  വ്യാഴം, വെള്ളി ദിവസങ്ങളിൽ മയ്യിൽ ഹൈസ്ക്കൂൾ, മുല്ലക്കൊടി യു.പി സ്കൂൾ എന്നിവിടങ്ങളിലെ ടെസ്റ്റ് പൂർണമായും പ്രയോജനപ്പെടുത്തിയും നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് രോഗവ്യാപനം നിയന്ത്രണത്തിലാക്കാൻ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

Previous Post Next Post