മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് അടുത്ത ഒരാഴ്ച സി കാറ്റഗറിയിലാണ്. രോഗവ്യാപനം കൂടുതലുള്ള പഞ്ചായത്തിൽ താഴെ ഓർഡറിൽ സൂചിപ്പിച്ച ഇളവുകൾ മാത്രമാണ് ബാധകമാവുക. ഇളവുകളിൽ പ്രതിപാതിക്കാത്ത മറ്റെല്ലാ മേഖലയിലും നിയന്ത്രണങ്ങൾ തുടരും.
നാളെ (ജൂലൈ 22 വ്യാഴം) മുതൽ ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെ ചേർക്കുന്നു.
അനുവദിക്കുന്ന ഇളവുകള്‍
എല്ലാ പൊതു കാര്യാലയങ്ങള്‍ (പൊതുമേഖലാ സ്ഥാപനങ്ങള്‍/ കോര്‍പ്പറേഷനുകള്‍/ കമ്പനികള്‍/കമ്മീഷനുകള്‍ / സ്വയംഭരണ സ്ഥാപനങ്ങള്‍ ) എന്നിവ പരമാവധി 50% ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ (മരുന്ന്, റേഷന്‍ കടകള്‍, പാല്‍, പത്രം, പഴം-പച്ചക്കറി, ബേക്കറി, കാലിത്തീറ്റ, കോഴിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ / പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുന്ന കടകള്‍ പലചരക്ക്, മത്സ്യം, മാംസം) എന്നിവ എല്ലാ ദിവസവും രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ശനി, ഞായര്‍, ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിമുതല്‍ രാത്രി 8.00 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
ബാങ്കുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
വിവാഹ ആവശ്യങ്ങള്‍ക്കായി തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, ചെരുപ്പു കടകള്‍ കുട്ടികള്‍ക്കുള്ള ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ വെള്ളിയാഴ്ച ദിവസം മാത്രം രാവിലെ 7.00 മണി മുതല്‍ രാത്രി 8.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
ഭക്ഷണ വിതരണ ശാലകളില്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 8.00 മണി വരെ പാഴ്സലായി ഭക്ഷണ വിതരണവും ഹോംഡെലിവറിയും നടത്താവുന്നതാണ്.