കൊളച്ചേരി:-കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാറാത്തും കൊളച്ചേരിയിലും ഓരോ വാർഡുകൾ പൂർണമായും അടച്ചു. കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചതിനാലാണ് നാറാത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാർഡ് മാതോടം വാർഡും കൊളച്ചേരി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡ് പന്ന്യങ്കണ്ടിയും പൂർണമായും അടച്ചിട്ടത്.
ഇവിടങ്ങളിലെ ഉൾഭാഗത്തേക്കുള്ള റോഡുകൾ ബാരിക്കേഡുകളും മറ്റും വച്ച് അടച്ചു. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. ഇതു വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. പോലിസും ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപന അധികാരികളും പരിശോധന കർശനമാക്കിയിട്ടുണ്ട്.