ഇന്ന് രാവിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ വാർ റൂം കമ്മിറ്റി യോഗം ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തി.
ആയത് പ്രകാരം പഞ്ചായത്തിലെ കടകളും വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും സൂപ്പർ മാർക്കറ്റുകൾ വഴി ഹോം ഡെലിവറി മാത്രം അനുവദിക്കും. പഞ്ചായത്ത് പരിധിയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടും. ഇത് വഴി ജനങ്ങൾക്ക് തുടർന്നള്ള ദിവസങ്ങളിൽ യാതൊരു വിധ സേവനവും ലഭ്യമാവില്ല. ഹോട്ടലുകൾ അടച്ചിടും.അടിയന്തിര പ്രാധാധ്യമുള്ള ഗവ. ഓഫീസുകൾ 25% ജീവനക്കാരെ വച്ച് പ്രവർത്തിക്കും.
കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ലോക് ഡൗൺ നിയന്ത്രങ്ങൾ ഇന്ന് ഉച്ച മുതൽ നിലവിൽ വന്നു.
ജനങ്ങൾ പഞ്ചായത്തും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ടി പി ആർ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയേകണമെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റജി 'കൊളച്ചേരി വാർത്തകൾ online' നോട് പറഞ്ഞു.