യൂത്ത് കോൺഗ്രസ്‌ കൊളച്ചേരി മണ്ഡലം കമ്മിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു


കമ്പിൽ
: യൂത്ത് കോൺഗ്രസ്‌ കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ CPIM, DYFI മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടിനെതിരെ ജനകീയ വിചാരണ കമ്പിൽ മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു.

കൊളച്ചേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. യുവാക്കളെ മയക്കുമരുന്നിനും കഞ്ചാവിനും അടിമകളാക്കി കള്ളക്കടത്തിനും അക്രമത്തിനും പ്രേരിപ്പിച്ചു രാഷ്ട്രീയ അടിമകളാക്കുന്ന പ്രവണതയാണ് CPIM കാണിക്കുന്നത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട്  അദ്ദേഹം പ്രസ്താവിച്ചു.

യൂത്ത് കോൺഗ്രസ്‌ കൊളച്ചേരി മണ്ഡലം പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ ബ്ലോക്ക്‌ പ്രസിഡന്റ്‌ നിസാം മയ്യിൽ മുഖ്യ പ്രഭാഷണം നടത്തി.

കൊളച്ചേരി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും കൊളച്ചേരി പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് ചെയർ പേഴ്സണുമായ കെ ബാലസുബ്രഹ്മണ്യൻ, ചേലേരി മണ്ഡലം പ്രസിഡന്റ്‌ എം വി പ്രേമാനന്ദൻ, മുൻ യൂത്ത് കോൺഗ്രസ്‌ കൊളച്ചേരി മണ്ഡലം പ്രസിഡന്റ്‌ സജിത്ത് മാസ്റ്റർ, കലേഷ് ചേലേരി, മുസ്താഹ്സിൻ പള്ളിപറമ്പ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post