യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം ജനകീയ വിചാരണ സംഘടിപ്പിച്ചു.


മയ്യിൽ:-ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വട്ടേഷൻ - ലഹരിമരുന്ന് മാഫിയകളുമായുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ ബന്ധം നാടിനാപത്ത് വളർത്തുന്നതും സംരക്ഷിക്കുന്നതും നിങ്ങളാണ് സി.പി.എമ്മേ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിപ്പിച്ച് കൊണ്ട് മയ്യിൽ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.പി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജബ്ബാർ നെല്ലിക്കപ്പാലം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് നിസാം മയ്യിൽ, എം.പി.ഷംസുദ്ദീൻ ,ടി.പി. ബാസിത് ,മനാഫ് കൊട്ടപ്പൊയിൽ, എം.വി.റൗഫ്, കെ. നൗഷാദ്, യു.മുസമിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post