കണ്ണൂർ സ്വദേശി അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസക്കാരം


കണ്ണൂർ: -
കണ്ണുർ ജില്ലക്കാരനായ യുവ എഴുത്തുകാരന്  കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം . 2020 ലെ യുവ പുരസ്‌ക്കാര്‍ അവാര്‍ഡിനാണ് അബിന്‍ അര്‍ഹനായത്. 'കല്യാശേരി തീസിസ്' എന്ന രചനയ്ക്കാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയാണ് അബിന്‍.

കല്യാശ്ശേരി തീസിസ് എന്ന കഥ ഉൾപ്പെടെ എട്ടുകഥകൾ ചേർന്നാണ് അതേ പേരിൽ പുസ്തകമായത്. കമ്യൂണിസ്റ്റ് പാർട്ടിയും ചരിത്രവും എല്ലാം ഇഴചേർന്നു കിടക്കുകയാണ് കല്ല്യാശ്ശേരി തീസിസിൽ .

ഇതിന്റെ കഥാപശ്ചാത്തലമൊരുങ്ങിയത് അബിൻ കല്ല്യാശ്ശേരിയിൽ ജോലി ചെയ്യുമ്പോഴാണ്. ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുമ്പോൾ കല്യാശ്ശേരി അഞ്ചാം പീടികയിൽ ഏറെക്കാലം താമസിച്ചിരുന്നു. അന്നു കണ്ട ഗ്രാമവും ഗ്രാമീണരുമെല്ലാണ് കഥയിലേക്ക് നയിച്ചത്.

അതിനു ശേഷം എഴുത്തിൽ നിറഞ്ഞതെല്ലാം മലയോരമാണ്. ഇരി ട്ടി എംജി കോളജിലും ഡോൺ ബോസ്കോ കോളജിലും പഠനം പൂർത്തിയാക്കിയ അബിൻ മലയാള മനോരമയിലും മാതൃഭൂമി വാരികയിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ഗീ താഹിരണ്യൻ എൻഡോവ്മെന്റ്, ഉറൂബ് അവാർഡ്, അങ്കണം ഇ.പി. സുഷമ എൻഡോവ്മെന്റ്, രാജലക്ഷ്മി കഥാപുരസ്കാരം, കൽക്കത്ത കൈരളി സമാജം എൻഡോവ് മെന്റ്, കണ്ണൂർ സർവകലാശാല കഥാപുരസ്കാരം, അകം മാസിക കഥാപുരസ്കാരം, കലാകൗമുദി കഥാഅവാർഡ് തുടങ്ങിയ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അബിൻ, കണ്ണൂർ കീഴ്പ്പള്ളിയിൽ തട്ടത്ത് ജോയി- മേരി ദമ്പതികളു ടെ മകനാണ്. അനിയൽ ബിബിൻ ജോസഫ്.

ബാലസാഹിത്യ പുരസ്‌കാരം ഗ്രേസിയുടെ ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന രചനയ്ക്കാണ്. അഭിമന്യു ആചാര്യ, കോമള്‍ ജഗദീഷ് ദയലാനി എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മറ്റു ഭാഷയിലുള്ളവര്‍. പ്രൊഫസര്‍ എ എം ശ്രീധരന്‍, ഡോ. സി ആര്‍ പ്രസാദ്, ഡോ. സാവിത്രി രാജീവന്‍ എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള ജൂറി അംഗങ്ങള്‍

Previous Post Next Post