വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :- 
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻറ് സി.ആർ.സി ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി  ബഷീർ അനുസ്മരണം നടന്നു.

പി.ഹരിശങ്കർ പ്രഭാഷണം നടത്തി. ബഷീറിൻ്റെ എഴുത്തും, ഭാഷയും കഥകളെ എങ്ങനെ സ്വാധീനിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ഋതുനന്ദന എം ബഷീറിൻ്റെ കഥ പരിചയപ്പെടുത്തി.ആർ. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദർശക് സുധീഷ് സ്വാഗതവും, ആവണി രതീഷ് നന്ദിയും പറഞ്ഞു.

കെ.കെ ഭാസ്ക്കരൻ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.വി ബാലകൃഷ്ണൻ, കെ.സജിത എന്നിവർ സംസാരിച്ചു.

Previous Post Next Post