ബി.ജെ.പി ചേലേരി വില്ലേജ് ഓഫീസ് ഉപരോധ സമരം നടത്തി


ചേലേരി :- മരം കൊള്ളയ്‌ക്കാർക്കെതിരെയുള്ള നടപടി അവസാനിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായ് ബി.ജെ.പി.നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായ് കൊളച്ചേരി പഞ്ചായത്ത് ബി.ജെ.പി. യുടെ നേതൃത്വത്തിൽ ഇന്ന് ചേലേരി വില്ലേജ് ഓഫീസ് ഉപരോധ സമരം നടത്തി.


 ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.


 മരം കൊള്ളയ്ക്ക് കൂട്ടു നിന്ന  മുഴുവൻ പേരേയും നിയമ നടപടിയ്ക്ക് വിധേയരാക്കണമെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി എ.കെ. ശശീന്ദ്ര നെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. 


വൈസ് പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ , ജയരാജൻ ,ബിജു, സുരേശൻ എന്നിവർ നേതൃത്വം നല്കി.

Previous Post Next Post