അബുദാബി: അബുദാബിയിലെ യാസ് ദ്വീപിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.
കണ്ണൂർ പുതിയതെരു സ്വദേശി ഇത്തിസലാത്തിലെ എൻജിനീയറിങ് ടെക്നോളജി വിഭാഗം ഉദ്യോഗസ്ഥനുമായ അജ്മൽ റഷീദിന്റെയും നബീലയുടെയും മകനായ മുഹമ്മദ് ഇബാദ് അജ്മൽ (18) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. അജ്മൽ ഡ്രൈവ് ചെയ്ത കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉടൻ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അബുദാബി പൊലീസാണ് പിതാവിനെ അപകട വിവരം അറിയിച്ചത്.
യു.കെയിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയാണ് അജ്മൽ. പത്താം ക്ലാസ് വരെ അബുദാബി ഇന്ത്യൻ സ്കൂളിലും ഹയർ സെക്കന്ററി അബുദാബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലുമായിരുന്നു പഠനം.