ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് (ടി.പി.ആർ.) ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകില്ല. ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിലുള്ള നിയന്ത്രണങ്ങളും ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണും ഒരാഴ്ചകൂടി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച മൂന്നുലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തും.

ബക്രീദുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകൾ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇത്തരത്തിൽ ഇളവുകൾ നൽകിയതിനെ സുപ്രീം കോടതി വിമർശിച്ചതുകൂടി കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ വേണ്ടെന്നുവെച്ചത്. കഴിഞ്ഞ മൂന്നുദിവസത്തെ ടി.പി.ആർ. ശരാശരി 10.8 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചത്തേത് 10.65 ശതമാനവും.

Previous Post Next Post