എസ് വൈ എസ് പ്രതിഷേധ കൂട്ടായ്മ തിങ്കളാഴ്ച്ച കാൽടെക്സിൽ

 


കണ്ണൂർ
: സുന്നി യുവജന സംഘം  കണ്ണൂർ ജില്ലാ കമ്മിറ്റി 12 ന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ കാൽ ടെക്സിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യും .മുസ്തഫ മാസ്റ്റർ മുണ്ടുപാറ മുഖ്യ പ്രഭാഷണം  നടത്തും. 

കൊവിഡ് നിയന്ത്രണങ്ങളില്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചപ്പോഴും വെള്ളിയാഴ്ചകളിലെ  ജുമുഅക്ക് നിയന്ത്രണ വിധേയമായി പോലും അനുമതി നല്‍കാത്തതിൽ പ്രതിഷേധിച്ചാണ് പരിപാടി  സംഘടിപ്പിക്കുന്നത്.

എ കെ. അബ്ദുൽ ബാഖി, ഇബ്രാഹിം ബാഖവി പൊന്ന്യം, ഹനീഫ ഏഴാം മൈൽ, സത്താർ വളക്കൈ, അഹ്മദ് തേർലായി, പി പി മുഹമ്മദ്‌  കുഞ്ഞി അരിയിൽ, ഉമർ നദ്‌വി തൊട്ടീക്കൽ, നമ്പ്രം അബ്ദുൽ കാദർ അൽ ഖാസിമി, സിദ്ദീഖ് ഫൈസി വെണ്മണൽ, ഇബ്രാഹിം എടവച്ചാൽ പ്രസംഗിക്കും.

Previous Post Next Post