മയ്യിൽ: മയ്യിൽ ഗ്രാമ പഞ്ചായത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.2% ആയ സാഹചര്യത്തിൽ D കാറ്റഗറിയിൽ ഉൾപ്പെട്ടതായി അറിയിക്കുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ രോഗികളുള്ള പഞ്ചായത്തുകളിലൊന്നാണ് നമ്മുടേത്. ആയതിന്റെ അടിസ്ഥാനത്തിൽ നാളെ (29/7/21) മുതൽ 4/8/21 വരെ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. ഇതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് രോഗവ്യാപനം കുറക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന ഇളവുകളേടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന് പൊതുജനങ്ങളോടും വ്യാപാരികളോടും മറ്റ് സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു.
1. പാൽ, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം മാംസം എന്നിവ വിൽക്കുന്ന കടകൾ, രാവിലെ 7 മുതൽ രാത്രി 8 മണി വരെ ഹേം ഡലിവറി മാത്രമായി പ്രവർത്തിക്കാവുന്നതണ്.
2. ഹോട്ടലുകളിൽ നിന്നും രാവിലെ 7 മണി മുതൽ 8 മണിവരെ ഹോം ഡലിവറി മാത്രം ചെയ്യാവുന്നതാണ്. പാർസൽ ഉൾപടെയുള്ള മറ്റ് സേവനങ്ങൾ അനുവദനീയമല്ല.
3. പോലീസ് സ്റ്റേഷനിലെ മുൻകൂർ അനുമതിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ കൊവിഡ് മാനദണ്ഡപ്രകാരം നടത്താവുന്നതാണ്.
4. ചികിത്സക്കായി പോവുന്നവർക്കും, രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കും വാക്സിനേഷൻ, ടെസ്റ്റ് ആവശ്യങ്ങൾക്കും യാത്രാനുമതി ഉണ്ടായിരിക്കുന്നതാണ്. ഇവർ യാത്രാ രേഖകൾ കൈയിൽ സൂക്ഷിക്കണം.
5. കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങൾ അവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാവുന്നതാണ്.
6. അടിയന്തിരവും അവശ്യ സേവന വിഭാഗത്തിൽ പെടുന്നതുമായ 24 മണിക്കൂറും തുടർ പ്രവർത്തനം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ കമ്പനികൾ എന്നിവ മാത്രം തുറന്നു പ്രവർത്തിക്കാവുന്നതാണ്. ജീവനക്കാർക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
7. ആവശ്യം വരുന്ന ഐ ടി, ഐ ടി എനേബിൾഡ് സ്ഥാപനങ്ങൾ ചുരുങ്ങിയ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്നതാണ്.
8. ടെലികോം ഇന്റർനെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അവരുടെ വാഹനങ്ങൾക്കും അതാത് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതി യാത്ര ചെയ്യാവുന്നതാണ്.
9. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്ന് പ്രവർത്തിക്കാവുന്നതാണ്. 31/07/2021 ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് 1881 പ്രകാരം മേൽപ്പടി സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
10. ദീർഘദൂര ബസ് സർവീസ് അനുവദനീയമാണ്. റെയിൽവേ സ്റ്റേഷൻ എയർപോർട്ട് ബസ് ടെർമിനൽ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് എത്തിച്ചേരാനും, തിരിച്ചു വരാനും മാത്രം പൊതു സ്വകാര്യ വാഹനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് യാത്ര ചെയ്യാവുന്നതാണ്. ഇത്തരം യാത്രക്കാർക്ക് യാത്രാരേഖകൾ അല്ലെങ്കിൽ ടിക്കറ്റ് എന്നിവ കയ്യിൽ ഉണ്ടായിരിക്കണം
11. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം ഗൃഹപ്രവേശം എന്നീ ചടങ്ങുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും, പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചും മാത്രം നടത്താവുന്നതാണ്.
12. ഗ്രാമപ്രദേശങ്ങളിൽ നിന്ന് അത്യാവശ്യങ്ങൾക്കല്ലാതെ ആളുകൾ ടൗണിലേക്ക് യാത്ര ചെയ്യരുത്. പുറത്തിറങ്ങുന്നവർ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നിർബന്ധമായും കരുതണം
13. പൊതു സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും കായിക വിനോദങ്ങളിലേർപ്പെടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
14. ഈ കാലയളിൽ വഴിയോരകച്ചവടങ്ങൾ അനുവദനീയമല്ല.