കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 15.2 ശതമാനത്തിൽ എത്തിയ സാഹചര്യത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനെ 'ഡി' കാറ്റഗറിയിൽ ഉൾപ്പെടുത്തിയതായി എല്ലാവരെയും അറിയിക്കുന്നു. ഈ സാഹചര്യത്തിൽ അതിതീവ്ര വ്യാപനം പ്രതിരോധിക്കുന്നതിനായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ട്രിപ്പിൽ ലോക്ക് വൗൺ ജില്ലാ കലക്ടർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി താഴെ കാണിച്ച് നിയന്ത്രണങ്ങൾ കർശ്ശനമായി പാലിക്കുന്നതിന് പൊതുജനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും മറ്റും അഭ്യർഥിക്കുന്നു.
1. ഗ്രാമപഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിന് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുള്ളതിനാൽ എല്ലാവരും കോവിഡ് പരിശോധന നടത്തി ടി.പി.ആർ നിരക്ക് കുറയ്ക്കാൻ മുന്നോട്ട് വരണ്ടതാണ്.
2) പാൽ, പഴം,പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ വിൽക്കുന്ന കടകളുടെ ഷട്ടറുകൾ പകുതി തുറന്ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണിവരെ ഹോം ഡെലിവറി മാത്രം. കടകൾക്ക് മുന്നിൽ ആളുകളെ കാണുന്ന പക്ഷം പിഴ ഈടാക്കുന്നതാണ്.
3) ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയുടെ ഷട്ടറുകൾ പൂർണ്ണമായും അടച്ച് രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഹോം ഡെലിവറി മാത്രം.
4) ബേക്കറികൾ രാവിലെ 7 മണിമുതൽ വൈകുന്നേരം 7 മണി വരെ ഹോംഡെലിവറി മാത്രം.
5) ഫ്ളോർ മില്ലുകൾ തിങ്കൾ,ബുധൻ,വെളളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ. എന്നാൽ കടയുടെ പരിസരം കാത്ത് നിൽക്കാതെയുള്ള ക്രമീകരണം ഏർപ്പെടുത്തണം.
6) ഓട്ടോ, ടാക്സി സ്റ്റാന്റുകളിൽ പാർക്ക് ചെയ്യാതെ അവശ്യസർവ്വീസ് മാത്രം.
7) കളിസ്ഥലങ്ങൾ, കുളങ്ങൾ പാർക്കുകൾ,ക്ഷേത്രം എന്നിവിടങ്ങളിൽ നിയന്ത്രണം കർശനമാക്കി.
8)വിവാഹം,ഗൃഹപ്രവേശം,മരണം മുതലായ പൊതുചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇത്തരം ചടങ്ങുകളിൽ ഭക്ഷണം പാർസൽ മാത്രം. കർശന നിയന്ത്രണങ്ങളോടെ മാത്രം
10) നിർമ്മാണ പ്രവർത്തനങ്ങൾക്ക് 5-ൽ കൂടുതൽ ആളുകൾ പാടില്ല. അല്ലാത്ത പ്രവർത്തനങ്ങൾക്ക് പോലീസ് അനുമതി വാങ്ങണം.
11) ബാങ്കുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് പൊതജനങ്ങൾക്ക് പ്രവേശനം: