വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ യാത്രാ ഇളവുകൾ
തിരുവനന്തപുരം: രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഇവർക്ക് കേരളത്തിലേക്കുവരാൻ ഇനിമുതൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടാ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന എല്ലാകാര്യങ്ങൾക്കും വാക്സിൻസർട്ടിഫിക്കറ്റ് മതിയെന്നും ദുരന്തനിവാരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അന്തർസംസ്ഥാനയാത്ര, വിനോദസഞ്ചാരം തുടങ്ങിയവയടക്കമുള്ള കാര്യങ്ങൾക്ക് ഈ ഇളവ് ബാധകമാണ്. യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ലക്ഷണങ്ങളുള്ളവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണം.