തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുമണിവരെ തുറക്കാം.
ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി ഏഴ് മണിവരെ കടകൾ തുറക്കാം.
ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി.വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനമായി.
വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.