കണ്ണാടിപ്പറമ്പ്: കാറിടിച്ച് വാരം റോഡിനടുത്തു കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൻ്റെ ഗേറ്റ് തകർന്നു. ഇന്നലെ രാത്രിയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ക്ഷേത്രത്തിൻ്റെ ഗേറ്റിലിടിക്കുകയായിരുന്നു.
ഇരുമ്പു ഗേറ്റ് ഇളകിയിട്ടുണ്ട്. ഭണ്ഡാരത്തിനു കേടുപാട് പറ്റിയിട്ടുണ്ട്. അപകട വളവിൽ സൂചനാ ബോർഡൊന്നും ഇല്ലാത്തതാണ് നിരന്തരം അപകടത്തിനു കാരണമാവുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.