കമ്പിൽ:-വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ബാല പീഡനങ്ങളിൽ സർക്കാർ തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ CANDLE LIGHT PROTEST*സംഘടിപ്പിച്ചു.
കമ്പിൽ ടൗണിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം വൈസ് പ്രസിഡന്റ് സലാം കമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, മണ്ഡലം പ്രവർത്തക സമിതി അംഗം അന്തായി ചേലേരി, അബ്ദു പന്ന്യങ്കണ്ടി, ഫാറൂഖ് കോടിപ്പോയിൽ, ഉനൈസ് കയ്യങ്കോട്, റിസ് വാൻ നൂഞ്ഞേരി നേതൃത്വം നൽകി